Category

Total Pageviews

©JIJ. Powered by Blogger.

Saturday, 6 December 2014

എങ്ങനെ നെറ്റ് സെറ്റര്‍ അണ്‍ലോക്ക് ചെയ്യാം...

by JJJ  |  at  11:16
വിവിധ മൊബൈല്‍ കമ്പനികള്‍ നെറ്റുപയോഗത്തിനുള്ള യു.എസ്.ബി മോഡം പല പേരില്‍ പുറത്തിറക്കുന്നുണ്ട്. ഇവ എല്ലാം ലോക്ക് ചെയ്യപ്പെട്ടവയാണ്. നിങ്ങള്‍ വില കൊടുത്തു വാങ്ങുന്ന ഈ സാധനം അതിന്റെ സര്‍വ്വീസ് പ്രൊവൈഡര്‍ക്ക് റേഞ്ചില്ലാത്തിടത്ത് ഉപയോഗിക്കാനാവില്ല. അതിനാല്‍ യാത്രകളില്‍ പലപ്പോളും ഇത് പ്രശ്‌നമാകും. ഐഡിയ നെറ്റ് സെറ്റര്‍ E-1550 അണ്‍ലോക്ക് ചെയ്യുന്നതെങ്ങനെയെന്ന് ഇവിടെ പറയുന്നു. നിങ്ങളുടെ റിസ്‌കില്‍ വേണമെങ്കില്‍ ചെയ്തുനോക്കുക.

ആദ്യം ഈ സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.
1. Modem firmware
2. Mobile partners 11.302.09.01.539
3.Video MMS Dash board
4. E -1550 net setter

(മോഡം കണക്ട് ചെയ്യുക)

1. ആദ്യം ഡൗണ്‍ലോഡ് ചെയ്ത സോഫ്റ്റ് വെയര്‍ റണ്‍ ചെയ്യുക.
I Accept ക്ലിക്ക് ചെയ്ത് next ക്ലിക്ക് ചെയ്യുക.
പാസ് വേഡ് നല്കുക
ഇതിന് അടുത്ത സ്റ്റെപ്പില്‍ പറയുന്നത് ചെയ്യുക.

2. നാലാമതായി ഡൗണ്‍ലോഡ് ചെയ്ത അണ്‍ലോക്കര്‍ റണ്‍ ചെയ്യുക
IMEI നമ്പര്‍ നല്കുക
unlock ല്‍ ക്ലിക്ക് ചെയ്ത് ഫ്‌ലാഷ് കോഡ് നേടുക. ഇതാണ് മുകളില്‍ പറഞ്ഞിടത്ത് നല്‌കേണ്ടത്.
3. ഫ്ഌഷ് കോഡ് നല്കി next ക്ലിക്ക് ചെയ്യുക

ഇനി Set Up file റണ്‍ ചെയ്യുക.(രണ്ടാമത് ഡൗണ്‍ലോഡ് ചെയ്തത്)
3g ഡിവൈസ് മറ്റ് സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്നില്ലെന്ന്് ഉറപ്പ് വരുത്തുക.

ഇനി huwaei ഒറിജിനല്‍ അണ്‍ബ്രാന്‍ഡഡ് മൊബൈല്‍ പാര്‍ട്ണര്‍ സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയാണ്. 
അവസാനമായി ഫ്‌ലാഷ് കോഡ് ബോക്‌സില്‍ എന്റര്‍ ചെയ്യുക. 

ഇനി നിങ്ങള്‍ക്ക് കംപ്യൂട്ടറില്‍ കണക്ട് ചെയ്ത് ഫോണ്‍ വിളിക്കാനുമാകും.

Sunday, 19 October 2014

YOVO ; ഫോട്ടോ ഇനി പേടിയില്ലാതെ ഷെയര്‍ ചെയ്യാം,,

by JJJ  |  in Tech at  11:50
വാഷിംഗ്ടണ്‍: സ്വകാര്യത ആഗ്രഹിക്കുന്നവര്‍ക്ക് ഒരു പുതിയ ആപ്പ്. ‘യോവോ’ എന്ന ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഇനി ഫോട്ടോ പേടിയില്ലാതെ കൈമാറാം. ആപ്പ് ഉപയോഗിച്ച് ഷെയര്‍ ചെയ്യുന്ന ഫോട്ടോകള്‍ സ്‌ക്രീന്‍ഷോട്ട് എടുക്കുന്നത് തടയാനാകും.


കണ്ടന്റ് ഗാര്‍ഡ് എന്ന സോഫ്റ്റ്‌വെയര്‍ കമ്പനിയാണ് യോവോ വികസിപ്പിച്ചിരിക്കുന്നത്. യോവോ ഉപയോഗിച്ച് എടുക്കുന്ന ഫോട്ടോകള്‍ സോഷ്യല്‍ മീഡിയ സൈറ്റുകളായ ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയവക്ക് പുറമെ യോവോയില്‍ തന്നെ ഷെയര്‍ ചെയ്യാന്‍ സാധിക്കും.

ഷെയര്‍ ചെയ്ത ഫോട്ടോകള്‍ സാധാരണ നിലയില്‍ തന്നെയായിരിക്കും. എന്നാല്‍, സ്‌ക്രീന്‍ഷോട്ട് എടുക്കാനോ കോപ്പി എടുത്ത് സേവ് ചെയ്യുമ്പോളോ ആയിരിക്കും ചിത്രത്തിന് മുമ്പില്‍ ഗ്രിഡ് പ്രത്യക്ഷപ്പെടുക. ഇത്തരത്തില്‍ പ്രത്യക്ഷപ്പെടുന്ന ബാരിയര്‍ ഗ്രിഡ് ചിത്രം അവ്യക്തമാക്കുന്നു. ഡി-ഫെന്‍സ്‌ സ്‌ക്രീന്‍ ടെക്‌നോളജിയാണ് ഇത് സാധ്യമാക്കുന്നത്. ഇത്തരത്തില്‍ ഫോട്ടോ ബ്ലെറാക്കുന്നതിനു പുറമെ ഓട്ടോ ഡിലീറ്റ് ഫീച്ചറും യോവോയിലുണ്ട്. ഒരു സെക്കന്റ് മുതല്‍ 24 മണിക്കൂര്‍ വരെ സമയം സെറ്റ്‌ചെയ്യാന്‍ സാധിക്കും.
പ്രമുഖരുടെ സൊകാര്യ ചിത്രങ്ങളടക്കം മോഷ്ടിക്കപ്പെടുന്ന സാഹചര്യത്തില്‍ വരുന്ന യോവോ ആപ്ലിക്കേഷന് മികച്ച പ്രചാരമായിരിക്കും ലഭിക്കുക. നിലവില്‍ ഐഫോണ്‍ മോഡലുകളില്‍ മാത്രമാണ് യോവോ പ്രവര്‍ത്തിക്കുക. ആപ്പിന്റെ ആന്‍ഡ്രോയിഡ് പതിപ്പും ഉടനെത്തും.


Courtesy:http://www.indiavisiontv.com/
                         Yovo

Monday, 6 October 2014

അയമോദകം ; ഗുണങ്ങൾ, ചര്‍മ്മരോഗങ്ങള്‍ക്കും ഉത്തമം .

by JJJ  |  in Health at  11:30

  • കോളറയുടെ ആദ്യഘട്ടങ്ങളിൽ ഛർദ്ദിയും അതിസാരവും തടയുന്നതിന് അയമോദകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഫലപ്രദമാണ്. 

  • അയമോദകം മോരിൽ ചേർത്ത് കഴിച്ചാൽ വിഷമമില്ലാതെ കഫം ഇളകിപ്പോരും. 

  • കടുത്ത ജലദോഷം മൂലമുണ്ടാകുന്ന മുക്കടപ്പുമാറ്റാൻ ഒരു ടീസ്പൂൺ അയമോദകം ചതച്ച് ഒരു തുണിയിൽ കെട്ടി ആവിപിടിക്കാം. 

  • അയമോദകം മഞ്ഞള്‍ ചേര്‍ത്തരച്ച് പുരട്ടുന്നത് ചര്‍മ്മരോഗങ്ങള്‍ക്ക് നല്ലതാണ്. 

  • ഒരു നുള്ള് അയമോദകമെടുത്ത് അല്പം ഉപ്പും ഗ്രാമ്പൂവും ചേര്‍ത്ത് ചവച്ചു തിന്നാല്‍ ഇന്‍ഫ്ലുവന്‍സ കൊണ്ടുണ്ടാകുന്ന ചുമ മാറും. 

  • കുതിര്‍ത്ത അയമോദകവും ചുക്കും തുല്യ അളവിലെടുത്ത് നാരങ്ങാനീരു ചേര്‍ത്തുണക്കി പൊടിയാക്കി രണ്ടു ഗ്രാമെടുത്ത് ഉപ്പും ചേര്‍ത്ത് കഴിക്കുന്നത് ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്കു നല്ലമരുന്നാണ്.






Courtesy:keralakaumudi.com

ചുട്ട ഇറച്ചി അപകടകാരി..!

by JJJ  |  at  11:09

ചുട്ടയിറച്ചി മദ്യത്തെക്കാൾ അപകടകരമാണെന്ന് പഠനം. ചുട്ടയിറച്ചി അമിതമായി കഴിക്കുന്നത് കാൻസർ പോലുള്ള രോഗങ്ങളുണ്ടാക്കുമെന്നാണ് വിദഗ്ധർ മുന്നറിയിപ്പു നൽകുന്നത്. അടുത്തിടെ കാനഡയിൽ നടന്ന ശാസ്ത്രസമ്മേളനത്തിലാണ് ഡോക്ടർമാർ ഇതുസംബന്ധിച്ച് മുന്നറിയിപ്പുനൽകിയത്.

തീയിൽ നേരിട്ട് ചുട്ടെടുക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നത് പുകവലിക്കുന്നതിനേക്കാളും മദ്യം ഉപയോഗിക്കുന്നതിനെക്കാളും ദോഷകരമാണെന്നാണ് അടുത്തിടെ നടത്തിയ ചിലപഠനങ്ങളിൽ വ്യക്തമായതെന്നാണ്  ഡോക്ടർമാർ പറയുന്നത്. കാൻസർരോഗികളുടെ ജീവിതരീതി പരിശോധിച്ചാണ് നിഗമനത്തിൽ എത്തിയത്.


തീയിൽ നേരിട്ട് മാസംചൂടാക്കുമ്പോൾ മാംസത്തിനു ചുറ്റും കാൻസറിനു കാരണമാകുന്ന കാർസിനോജനുകൾ അടുഞ്ഞുകൂടുന്നതാണ് പ്രശ്നമാകുന്നത്.





Courtesy:keralakaumudi.com

Saturday, 4 October 2014

Windows 10 ; സ്റ്റാര്‍ട്ട് മെനു തിരിച്ചെത്തുന്നു, കൂടുതൽ സവിശേഷതകളോടെ..!

by JIJ Media  |  in Tech at  06:02
മൈക്രോസോഫ്റ്റിന്റെ അടുത്ത ഓപ്പറേറ്റിങ് സിസ്റ്റമായ വിന്‍ഡോസ് 10 ന്റെ ആദ്യവിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തി. 

വിന്‍ഡോസ് 8 ന് ശേഷം 9 ഇല്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. മാത്രമല്ല, വിന്‍ഡോസ് 8 ല്‍ ഒഴിവാക്കപ്പെട്ട 'സ്റ്റാര്‍ട്ട് മെനു' ( Start Menu ) തിരികെയെത്തുന്നു എന്ന സവിശേഷതയും പുതിയ വിന്‍ഡോസ് പതിപ്പിനുണ്ട്.
പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍ക്കും ടാബ്‌ലറ്റുകള്‍ക്കും സ്മാര്‍ട്ട്‌ഫോണുകള്‍ക്കും 'എക്‌സ്‌ബോക്‌സ്' ( Xbox ) ഗെയിം കണ്‍സോളിനുമെല്ലാം ഒരേ ഒ.എസ് ഉപയോഗിക്കാനും, ബന്ധപ്പെട്ട ആപ്ലിക്കേഷനുകളെല്ലാം ഒറ്റ സ്‌റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാനും പാകത്തിലാണ് വിന്‍ഡോസ് 10 എത്തുന്നതെന്ന്, കമ്പനിയുടെ അറിയിപ്പ് പറയുന്നു.

തിരിച്ചെത്തുന്ന സ്റ്റാര്‍ട്ട് മെനുവില്‍ യുസറിന്റെ ഇഷ്ട ആപ്ലിക്കേഷനുകള്‍ ഒക്കെയുണ്ടാകും. മാത്രമല്ല, വിന്‍ഡോസ് 8 ഇന്റര്‍ഫേസിന്റെ മാതൃകയില്‍, പരിഷ്‌ക്കരിച്ച ടൈലുകളുടെ രൂപത്തിലും സ്റ്റാര്‍ട്ട് മെനുവില്‍ ആപ്ലിക്കേഷനുകള്‍ പ്രത്യക്ഷപ്പെടും.
പുതിയ ഈമെയിലുകള്‍, ഫെയ്‌സ്ബുക്ക് സന്ദേശങ്ങള്‍, കാലാവസ്ഥാ വിവരങ്ങള്‍ തുടങ്ങിയവയൊക്കെ ക്വിക്ക് വ്യൂ നോട്ടിഫിക്കേഷനുകളായി ലഭ്യമാവുകയും ചെയ്യും. 
വിന്‍ഡോസ് 7 ഉപയോഗിച്ച് പരിചയമുള്ളവര്‍ക്കും, വിന്‍ഡോസ് 8 ഉപയോഗിക്കുന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടാന്‍ പാകത്തിലാണ് സ്റ്റാര്‍ട്ട് മെനു സംവിധാനം വിന്‍ഡോസ് 10 ല്‍ ഉള്‍ക്കൊള്ളിക്കുന്നതെന്ന് മൈക്രോസോഫ്റ്റ് പറയുന്നു. 
ഏത് ഉപകരണത്തിലാണോ പ്രവര്‍ത്തിക്കുന്നത് അതിനനുസരിച്ചുള്ള സവിശേഷതകളാകും വിന്‍ഡോസ് 10 ഒ.എസ് കാട്ടുക. വിന്‍ഡോസ് 8 ഉപയോഗിക്കുമ്പോഴത്തെ മാതിരി, ഡെസ്‌ക്‌ടോപ്പ് മോഡിലേക്കും ടൈല്‍ ഇന്റര്‍ഫേസിലേക്കും ഇടയ്ക്കിടയ്ക്ക് മാറേണ്ട ആവശ്യം പുതിയ ഒ.എസിലില്ല. 

ടച്ചും കീബോര്‍ഡും മൗസും ഒരേസമയം ഉള്‍പ്പെടുത്തിയ വിന്‍ഡോസ് 8 ല്‍ ആ ഘടകങ്ങളെല്ലാം ശരിക്ക് പ്രവര്‍ത്തിക്കുന്നില്ല എന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ഇത്തരം വ്യത്യസ്ത 'ഇന്‍പുട്ട്' സങ്കേതങ്ങള്‍ ഒത്തിണങ്ങി മികവോടെ പ്രവര്‍ത്തിക്കാന്‍ പാകത്തിലാണ് വിന്‍ഡോസ് 10 രൂപപ്പെടുത്തിയിട്ടുള്ളതെന്ന് മൈക്രോസോഫ്റ്റ് പറയുന്നു. 
മാത്രമല്ല, 'വിന്‍ഡോസ് 10' ആയിരിക്കും അടുത്ത വിന്‍ഡോസ് ഫോണ്‍ ഒഎസ് എന്നും മൈക്രോസോഫ്റ്റ് സ്ഥിരീകരിച്ചു. എന്നുവെച്ചാല്‍, ഭാവിയില്‍ പ്രത്യേകം സ്മാര്‍ട്ട്‌ഫോണ്‍ പ്ലാറ്റ്‌ഫോം മൈക്രോസോഫ്റ്റിനുണ്ടാകില്ല. 

ഇപ്പോഴും വിന്‍ഡോസ് 7 മുന്നില്‍ 
മുന്‍ വേര്‍ഷനെ അപേക്ഷിച്ച് തികച്ചും വ്യത്യസ്തം - ഇതായിരുന്നു വിന്‍ഡോസ് 8 നെ കുറിച്ച് ഉപയോക്താക്കള്‍ക്കിടയില്‍ ഉയര്‍ന്ന വിമര്‍ശം. സ്റ്റാര്‍ട്ട് മെനു ഇല്ല, കണ്‍ട്രോള്‍ പാനലില്‍ എത്താന്‍ വലിയ പെടാപ്പാട് വേണം എന്നിങ്ങനെയുള്ള ആക്ഷേപങ്ങളും വ്യാപകമായി.
ഇത്തരം പ്രശ്‌നങ്ങള്‍ മൂലം വന്‍കിട സ്ഥാപനങ്ങള്‍ മിക്കവയും വിന്‍ഡോസ് 8 ലേക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ മടിച്ചു. ആ ഒ.എസിന്റെ ആദ്യ വേര്‍ഷന്‍ വന്നിട്ട് രണ്ടുവര്‍ഷമായെങ്കിലും ഇപ്പോഴും കുറഞ്ഞ തോതില്‍ മാത്രമേ വിന്‍ഡോസ് 8 ലേക്ക് വ്യക്തികളും സ്ഥാപനങ്ങളും മാറിയിട്ടുള്ളു. സ്വാഭാവികമായും വില്‍പ്പനയും കുറവായിരുന്നു.

ഇത്തരം പ്രശ്‌നങ്ങള്‍ ഇല്ലാതെ വിന്‍ഡോസ് 10 ഇറക്കുക എന്നത് മൈക്രോസോഫ്റ്റിനെ സംബന്ധിച്ച് നിര്‍ണായകമാണ് - ഫോറസ്റ്റര്‍ കണ്‍സള്‍ട്ടന്‍സിയിലെ ഡോവിഡ് ജോണ്‍സണ്‍ ബി.ബി.സി.യോട് പറഞ്ഞു. 

"നെറ്റ്മാര്‍ക്കറ്റ്‌ഷെയര്‍' എന്ന ഗവേഷണസ്ഥാപനത്തിന്റെ കണക്ക് പ്രകാരം, നിലവില്‍ 13.4 ശതമാനം പി സികളില്‍ മാത്രമേ വിന്‍ഡോസ് 8, അല്ലെങ്കില്‍ വിന്‍ഡോസ് 8.1 ഉപയോഗിക്കുന്നുള്ളൂ. 51.2 ശതമാനം പേഴ്‌സണല്‍ കമ്പ്യൂട്ടറുകളും വിന്‍ഡോസ് 7 ല്‍ ആണ് ഓടുന്നത്. 23.9 ശതമാനം എണ്ണം വിന്‍ഡോസ് എക്‌സ്പിയിലും (വിന്‍ഡോസ് എക്‌സ്പിക്ക് ഇപ്പോള്‍ മൈക്രോസോഫ്റ്റിന്റെ പിന്തുണയില്ല എന്നോര്‍ക്കുക).

സ്റ്റാര്‍ട്ട് മെനു തിരിച്ചിത്തെയത് വിന്‍ഡോസ് 10 നെ കൂടുതല്‍ സ്വീകാര്യമാക്കുമെന്ന് ജോണ്‍സണ്‍ പറയുന്നു. 'ഇത് വളരെ പ്രധാനപ്പെട്ട സംഗതിയാണ്'.
വിന്‍ഡോസ് 10 സംബന്ധിച്ച പ്രഥമിക വിവരങ്ങളാണ് മൈക്രോസോഫ്റ്റ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതെപ്പറ്റി ഒട്ടേറെ സംശയങ്ങള്‍ ഇനിയും ദൂരീകരിക്കനുണ്ട്. 

അടുത്തയാഴ്ചയോടെ ട്രയല്‍ വേര്‍ഷന്‍ കിട്ടുമെന്ന് സൂചിപ്പിക്കുന്നുണ്ടെങ്കിലും, വിന്‍ഡോസ് 10 എപ്പോഴേക്ക് ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുമെന്ന് മൈക്രോസോഫ്റ്റ് കൃത്യമായി പറയുന്നില്ല. ഈ വര്‍ഷം അവസാനത്തോടെ, അല്ലെങ്കില്‍ 2015 ആദ്യത്തോടെ വിന്‍ഡോസ് 10 എത്തിയേക്കുമെന്ന് നിരീക്ഷകര്‍ കരുതുന്നു.

വിലയുടെ കാര്യത്തിലും മൈക്രോസോഫ്റ്റ് മൗനം പാലിക്കുന്നു. നിലവില്‍ വിന്‍ഡോസ് 8, വിന്‍ഡോസ് 8.1 ഒഎസുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് സൗജന്യമായി വിന്‍ഡോസ് 10 ലേക്ക് അപ്‌ഗ്രേഡ് ചെയ്യാനാകുമോ, അതോ കാശ് കൊടുക്കണോ എന്ന കാര്യവും വ്യക്തമല്ല 



Watch Video Here -->>









Courtesy: www.mathrubhumi.com, & മൈക്രോസോഫ്റ്റ്

Thursday, 2 October 2014

ആൻഡ്രോയ്ഡ് ഫോണ്‍ന്‍റെ സ്പീഡ് കൂട്ടാന്‍....

by JJJ  |  in Tech at  11:57




RAM Manager 7.0.1 Pro ഇത് നിങ്ങളുടെ  ആൻഡ്രോയ്ഡ് ഫോണ്‍ന്‍റെ  റാം ന്‍റെ സ്പീഡ് കൂട്ടാന്‍ വേണ്ടിട്ടുള്ള ഒരു ആപ്ലിക്കേഷന്‍ ആണ്







നിങ്ങളുടെ ഫോണ്‍ ന്‍റെ പെര്ഫോമെന്‍സ് കൂട്ടാന്‍ RAM Manager 7.0.1 Pro ഇന്‍സ്റ്റോള്‍ ചെയ്ത് ഓപ്പണ്‍ ചെയ്യുക. എനിട്ട്‌ താഴെയുള്ള custom settings ല്‍ പോയി  foreground apps ഒരു 100MB ആക്കി confirm ചെയ്യുക.  




ഇനി ഒന്നു നോക്ക് നിങ്ങളുടെ ഫോണ്‍ന്‍റെ സ്പീഡ്....!




Courtesy: www.xybersec.org


Saturday, 27 September 2014

ചെറുനാരങ്ങ ; ഗുണങ്ങൾ...........!

by JJJ  |  in Health at  11:41
ചെറുനാരങ്ങ


            തുളസിയില നീരും ചെറുനാരങ്ങാനീരും സമം ചേര്‍ത്ത് പുരട്ടിയാല്‍ വിഷജീവികള്‍ കടിച്ചുള്ള നീരും വേദനയും മാറും. ചെറുനാരങ്ങാനീര് തലയില്‍ തേച്ചുപിടിപ്പിക്കുന്നതും വെളിച്ചെണ്ണയ്ക്കൊപ്പം തലയില്‍ തേക്കുന്നതും താരന്‍ ശമിപ്പിക്കും. നാരങ്ങാനീര് ശര്‍ക്കര ചേര്‍ത്ത് രണ്ടുനേരം കഴിക്കുന്നത് ചിക്കന്‍ പോക്സിന് നല്ലതാണ്. ചുമയ്ക്ക് ഒരു കഷ്ണം ചെറുനാരങ്ങയുടെ നീര് തേന്‍ ചേര്‍ത്ത് രണ്ടുമണിക്കൂര്‍ ഇടവിട്ടു കഴിച്ചാല്‍ മതി. അര സ്പൂണ്‍ തേനില്‍ അത്രയും നാരങ്ങാനീര് ചേര്‍ത്ത് ദിവസവും രണ്ടുനേരം വീതം കൊടുത്താല്‍ കുട്ടികളിലെ ചുമ മാറുന്നതാണ്. വയറിളക്കത്തിന് ചെറുനാരങ്ങയുടെ നീരും ഒരു സ്പൂണ്‍ തേനും ചേര്‍ത്ത് ഒരു ഗ്ലാസ്സ് വെള്ളം തിളപ്പിച്ചാറിച്ച് കുടിക്കുക. കട്ടന്‍ചായയില്‍ നാരങ്ങ പിഴിഞ്ഞ് കുടിക്കുന്നതും ഗുണം ചെയ്യും.




           അരുചി, ദാഹം, ചുമ, വാതവ്യാധികള്‍, കൃമി, കഫദോഷങ്ങള്‍ തുടങ്ങിയ രോഗങ്ങള്‍ക്ക്‌ പലരീതിയില്‍ ചെറുനാരങ്ങ ഉപയോഗിക്കുന്നത്‌്‌ ഗുണം ചെയ്യും.
വിറ്റാമിന്‍ സി ധാതുലവണങ്ങള്‍ സിട്രിക്ക്‌ അമ്ലം, വിറ്റാമിന്‍ ബി പൊട്ടാഷ്‌ എന്നിവ ധാരാളമായി ചെറുനാരങ്ങയില്‍ അടങ്ങിയിട്ടുണ്ട്‌. ഇതിലടങ്ങിയ വിറ്റാമിന്‍ സി രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു. സിട്രിക്ക്‌ അമ്ലം അടങ്ങിയത്‌ കൊണ്ട്‌ നല്ല വിശപ്പും ആഹാരത്തിനു രുചിയുമുണ്ടാക്കുന്നു.
പയോറിയ, മോണരോഗങ്ങള്‍, ദന്തക്ഷയം വായ്‌നാറ്റം പല്ലുകള്‍ക്കുള്ള തേയ്‌മാനം, പല്ലുകളില്‍ കട്ടപിടിച്ചുണ്ടാകുന്ന കൊഴുപ്പ്‌, വായിലുണ്ടാകുന്ന വ്രണങ്ങള്‍ എന്നീ രോഗങ്ങള്‍ക്ക്‌ ചെറുനാരങ്ങാനീര്‌ ഫലപ്രദമാണ്‌.
ചെറുനാരങ്ങാ നീരില്‍ ഉമിക്കരിയും കുരുമുളക്‌ പൊടിയും ചേര്‍ത്തും പഞ്ചസാര ചേര്‍ത്തും പല്ല്‌ തേക്കുന്നത്‌ നല്ലതാണ്‌.
ചെറുനാരങ്ങാനീരില്‍ ചന്ദനം അരച്ചു ചേര്‍ത്തു കാച്ചിയ നല്ലെണ്ണ ജലദോഷം, തുമ്മല്‍, വലിവ്‌, കഫദോഷങ്ങള്‍ എന്നിവയുളളവര്‍ക്ക്‌ തലയില്‍ തേക്കാന്‍ നല്ലതാണ്‌.
അതിസാരം ഉള്ളവര്‍ക്ക്‌ ചെറുനാരങ്ങാനീര്‍ കട്ടന്‍ചായയില്‍ ചേര്‍ത്തു കഴിക്കുന്നതും, ചെറുനാരങ്ങാ നീരില്‍ തേനും വില്വാദി ഗുളികയും ചേര്‍ത്തു കഴിക്കുന്നത്‌ വയറുവേദനയും വയറ്റിലുണ്ടാകുന്ന അസ്വസ്ഥതകളും ശമിപ്പിക്കും. 
മുഖക്കുരുവിന്‌ ചെറുനാരങ്ങാ ഉരസുന്നതും, ചെറുനാരങ്ങാനീരില്‍ തക്കാളിയും മഞ്ഞളും ചേര്‍ത്തുരസ്സുന്നതും നല്ലതാണ്‌. 
താരന്‌ ചെറുനാരങ്ങാനീരും ഉമ്മത്തിനിലയും അരച്ചു ചേര്‍ത്തു വെളിച്ചെണ്ണയിലിട്ടു കാച്ചി തേയ്‌ക്കുന്നതും ഗുണപ്രദമാണ്‌. ചിലതരം വാതരോഗങ്ങള്‍ക്ക്‌ ചെറുനാരങ്ങാനീര്‍ കൊണ്ട്‌ സ്വേദിപ്പിക്കുന്നതും മുട്ടിന്‍ വേദന, നീര്‌ എന്നിവക്കു കൊട്ടന്‍ ചുക്കാദി ചൂര്‍ണ്ണം ചെറുനാരങ്ങാ നീരില്‍ അരച്ചിടുന്നതും വളരെ പ്രയോജനമാണ്‌. 


വണ്ണം കുറയ്ക്കാനുള്ള പ്രധാന വഴികളിലൊന്നാണ് ചെറുനാരങ്ങാവെള്ളത്തില്‍ തേന്‍ ചേര്‍ത്ത് കുടിയ്ക്കുന്നത്.
ഇത് ശരീരത്തിലെ കൊഴുപ്പകറ്റാന്‍ ഏറെ സഹായകമാണ്.
health benefsti lemon ദഹനക്കേടിനുള്ള നല്ലൊരു പരിഹാരമാണ് ഇത്. ചെറുനാരങ്ങാനീരില്‍ ഇഞ്ചിനീര് ചേര്‍ത്ത് കഴിയ്ക്കുന്നത് ഒരുവിധം ദഹനപ്രശ്‌നങ്ങളെല്ലാം തന്നെ പരിഹരിയ്ക്കും.
അണുബാധയകറ്റാന്‍ നല്ലൊരു വഴി കൂടിയാണ് ചെറുനാരങ്ങാനീര്. ഇത് ശരീരത്തിലെ അണുക്കളെ നശിപ്പിക്കും. ശരീരത്തിന് പ്രതിരോധശേഷി നല്‍കും.
ശരീരത്തില്‍ രൂപം കൊള്ളുന്ന ഫ്രീ റാഡിക്കല്‍സ് ശരീരത്തിനും ചര്‍മത്തിനും ദോഷം ചെയ്യും. ഇവ അസുഖങ്ങള്‍ക്ക് വഴിയൊരുക്കും. ചെറുനാരങ്ങ ഇത്തരം ഫ്രീ റാഡിക്കലുകളെ നശിപ്പിക്കും.
ഹൃദയാരോഗ്യത്തിനും ചെറുനാരങ്ങ നല്ലതു തന്നെ. ഇത് ബിപി, കൊളസ്‌ട്രോള്‍ എന്നിവയെ ചെറുത്തു നില്‍ക്കാന്‍ സഹായിക്കുന്നു.
ക്യാന്‍സര്‍ തടയുന്നതിനും ചെറുനാരങ്ങ നല്ലൊരു വഴിയാണ്. ഇത് പ്രോസ്‌റ്റേറ്റ്, കോളന്‍, ബ്രെസ്റ്റ് ക്യാന്‍സറുകള്‍ തടയും.
ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുന്ന ഒരു പ്രകൃതിദത്ത ക്ലെന്‍സറാണ് ചെറുനാരങ്ങയെന്നു പറയാം. ഇതിലെ ആന്റിഓക്‌സിഡന്റുകളാണ് ഈ ഗുണം നല്‍കുന്നത്.
ചര്‍മ, മുടി സംരക്ഷണത്തിനും പല രീതിയിലും ചെറുനാരങ്ങ ഫലപ്രദമാണ്.

            ചെറുനാരങ്ങകൊണ്ട് ചുളിവുകളകറ്റാനുള്ള ഫേസ്പാക്ക് നിങ്ങള്‍ക്ക് വീട്ടിലുണ്ടാക്കാം. കുറച്ച് ചെറുനാരങ്ങാനീരില്‍ ഒന്നോ രണ്ടോ തുള്ളി മധുരമുളള ബദാം ഓയില്‍ ചേര്‍ത്താല്‍ മതി. ഈ പാക്ക് 20 മിനുട്ട് നേരം മുഖത്ത് പിടിപ്പിച്ചു വയ്ക്കുക. ശേഷം കഴുകിക്കളഞ്ഞാല്‍ മുഖത്തിന് തിളക്കം വരും.അതുപോലെ ആപ്പിള്‍ വീഞ്ഞും വിനാഗിരിയും ചെറുനാരങ്ങാനീരും സമാസമം ചേര്‍ത്ത് മുഖത്തെ കറുത്ത പാടുകളില്‍ തേച്ചാലും ശമനമുണ്ടാകും.
മുഖക്കുരുവിനും കറുത്തപാടുകള്‍ക്കുമുള്ള പ്രധാന കാരണം മുഖത്തെ എണ്ണമയമാണ്. എണ്ണമയമുള്ള മുഖത്ത് അത്ഭുതകരമായ മാറ്റം വരുത്താന്‍ ചെറുനാരങ്ങയ്ക്ക് കഴിയും.ചെറുനാരങ്ങാനീരില്‍ ഒരല്‍പ്പം വെള്ളം ചേര്‍ത്ത് പഞ്ഞികൊണ്ട് മെല്ലെ മുഖത്ത് തടവി നോക്കൂ. നിങ്ങലുടെ മുഖം എണ്ണമയം മാറി സോഫ്റ്റാകും. ഇത് സ്ഥിരമായി ചെയ്താല്‍ മുഖത്തെ എണ്ണമയത്തിന് കാര്യമായ മാറ്റമുണ്ടാകും.
മുഖത്തും കൈകാലുകളിലും ചെറുനാരങ്ങാനീര് പുരട്ടുന്നത് ചര്‍മ്മത്തെ മിനുസമുള്ളതും ചെറുപ്പമുള്ളതുമാക്കി മാറ്റാന്‍ സഹായിക്കും.ഇതുകൂടാതെ ചെറുനാരങ്ങയുടെ തൊലി ചര്‍മ്മത്തില്‍ ഉരസുന്നത് ചര്‍മ്മത്തിന്റെ നിറം കൂട്ടാന്‍ സഹായിക്കും.നിറം മങ്ങിയതും വരണ്ടതുമായ ചര്‍മ്മത്തിന് പുതുജീവന്‍ നല്‍കാനും ചെറുനാരങ്ങാനീരിന് കഴിവുണ്ട്.
വരണ്ടുണങ്ങിയ വിണ്ടുകീറിയ ചുണ്ടുകള്‍ക്ക് ശാശ്വത പരിഹാരമാണ് ചെറുനാരങ്ങ.പാല്‍പ്പാടയിലോ തേനിലോ ചേര്‍ത്ത് ചെറുനാരങ്ങാ നീരു കൊണ്ട് നിങ്ങള്‍ക്ക് ഒരു പ്രകൃതിദത്ത ലിപ് ബാം നിര്‍മ്മിക്കാവുന്നതേയുള്ളൂ. ചുണ്ടിനും നനവ് പകരാനും വിണ്ടു കീറല്‍ ഉണക്കാനും ഇത് സഹായിക്കും.
ഒരു ചെറുനാരങ്ങ കൊണ്ട് കക്ഷം വൃത്തിയുള്ളതും സുന്ദരവുമാക്കാം.ചെറുനാരങ്ങാനീരില്‍ ഒരു ചെറിയ കഷ്ണം പഞ്ഞി മുക്കി അതുകൊണ്ട് കക്ഷത്തില്‍ ഉരസണം. ഒരു ചെറിയ കഷ്ണം ചെറുനാരങ്ങ ഉപയോഗിച്ചും ഇങ്ങനെ ചെയ്യാം. ഇത് നിങ്ങളുടെ കക്ഷത്തെ നിറമുള്ളതും വൃത്തിയുള്ളതുമാക്കും.
ചെറുനാരങ്ങയിലെ വൈറ്റമിന്‍ സിയാണ് ചര്‍മ്മത്തിന് ആരോഗ്യവും തിളക്കവും നല്‍കുന്നത്. ചെറുനാരങ്ങയിലെ പെക്ടിന്‍ എന്ന നാര് ഘടകം ഭക്ഷണത്തോടുള്ള ആര്‍ത്തി ശമിപ്പിക്കാന്‍ നല്ലതാണ്. മാത്രമല്ല കാലറിയും കൊഴുപ്പും കുറഞ്ഞ ഇത് രക്തത്തിലെ പഞ്ചസാരയുടേയും ഇന്‍സുലിന്റെയും അളവ് കൃത്യമാക്കാന്‍ സഹായിക്കുന്നു. ചെറുചൂടുവെള്ളത്തില്‍ ചെറുനാരങ്ങനീര് ചേര്‍ത്ത് കഴിക്കുന്നത് ശരീരത്തിലെ മറ്റ് ജീവപ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടാന്‍ സഹായിക്കുന്നു. അമിത കൊഴുപ്പ് കത്തിച്ചുകളയാനും തടി കുറയ്ക്കാനും ഇത് സഹായിക്കും.
ഭക്ഷണത്തിനൊപ്പം ചെറുനാരങ്ങ ചേര്‍ത്ത് കഴിക്കുന്നത് വായ്‌നാറ്റം അകറ്റാന്‍ വളരെ നല്ലതാണ്.ഇതുകൂടാതെ പല്ല വേദനയകറ്റാനും മോണപ്പഴുപ്പ് തടയാനും ചെറുനാരങ്ങ നല്ലതാണ്. ഒരു നുള്ള് ഉപ്പും ബേക്കിംഗ് സോഡയും ചേര്‍ത്ത ചെറുനാരങ്ങ നീര് പല്ലില്‍ ഉരസിയാല്‍ പല്ലിന് വെണ്‍മ കൂടും. താരന്‍ ശല്യം കുറക്കാന്‍ സാധാരണ ഉപയോഗിക്കുന്ന എണ്ണയ്‌ക്കൊപ്പം കുറച്ച് ചെറുനാരങ്ങാനീര് കൂടി തലയോട്ടിയില്‍ തേച്ചു പിടിപ്പിച്ച് കുറച്ചു നേരം കഴിഞ്ഞ് കുളിക്കുക. ഇത് ദിവസേന ചെയ്താല്‍ താരന് നല്ല ശമനമുണ്ടാകും.
ദഹനത്തിനും ചെറുനാരങ്ങ സഹായിക്കും. മാത്രമല്ല ശരീരത്തിനകത്തുള്ള വിഷങ്ങളെ എല്ലാം തുടച്ചുനീക്കാനുള്ള കഴിവും ഈ പാനീയത്തിനുണ്ട്.
തൊണ്ടയിലെ പഴുപ്പിനും നെഞ്ചെരിച്ചിലിനും നല്ല ഔഷധമാണ് ചെറുനാരങ്ങ. മുറിവുണക്കാനും എല്ലുകളുടേയും ശരീരകലകളുടേയും ആരോഗ്യം വര്‍ധിപ്പിക്കാനും ചെറുനാരങ്ങ നല്ലതാണ്. മാത്രമല്ല മാനസിക പിരിമുറുക്കവും വിഷാദവും കുറച്ച് മാനസികോല്ലാസം കൂട്ടാനും ചെറുനാരങ്ങയ്ക്ക് കഴിവുണ്ട്.



അതിനാല്‍ ചെറുനാരങ്ങയെ ഇത്തിരികുഞ്ഞനെന്നു കരുതി ഉപേക്ഷിക്കരുത്.




Courtesy: www.alakkucompany.com/
www.sudinamonline.com/
news.keralakaumudi.com/

Saturday, 13 September 2014

വൃക്കയിലെ കല്ല്‌ ( മൂത്രക്കല്ല്) ; കാരണങ്ങളും ലക്ഷണങ്ങളും, ചികിത്സ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ

by JJJ  |  in Health at  09:59


          മൂത്രക്കല്ല്‌ ഇന്ന്‌ ഒരു സാധാരണ രോഗമായി മാറിക്കഴിഞ്ഞു. വൃക്കയിലോ മൂത്രവാഹിനിയിലോ മൂത്രസഞ്ചിയിലോ കാണപ്പെടുന്ന ഖരരൂപത്തിലുള്ള വസ്‌തുക്കളാണ്‌ മൂത്രാശയക്കല്ല്‌. ശരീരകോശങ്ങളിലെ ഉപാപചയ പ്രവര്‍ത്തനങ്ങളിലൂടെ ധാരാളം ധാതുലവണങ്ങള്‍ രക്‌തത്തില്‍ എത്തിച്ചേരുന്നു. അപ്പോള്‍ വൃക്കയില്‍ രക്‌തം ശുദ്ധീകരിക്കുന്നഅറയില്‍ ചില കണികകള്‍ തങ്ങിനില്‍ക്കും. ഈ കണികകള്‍ക്കുമുകളില്‍ വീണ്ടും ധാതുക്കള്‍ പറ്റിപ്പിടിച്ച്‌ കല്ലായി രൂപാന്തരപ്പെടുന്നു. മൂത്രാശയക്കല്ലുകള്‍ അധികവും ഉണ്ടാകുന്നത്‌ വൃക്കയിലാണ്‌. അവിടെനിന്ന്‌ അടര്‍ന്ന്‌ മാറി മൂത്രനാളിയിലോ മൂത്രസഞ്ചിയിലോ തടയുമ്പോഴാണ്‌ കടുത്ത വേദന അനുഭവപ്പെടുന്നത്‌. വയറ്റില്‍ നട്ടെല്ലിന്റെ ഇരുവശങ്ങളിലുമായാണ്‌ വൃക്കകള്‍ സ്‌ഥിതി ചെയ്യുന്നത്‌. രക്‌തത്തിലെ മാലിന്യങ്ങളെ അരിച്ചു നീക്കുകയാണ്‌ ഇവയുടെ ധര്‍മ്മം. ശരീരത്തിലെ ജലാംശത്തിന്റെ അളവ്‌, ലവണങ്ങളുടെ അളവ്‌, ഹോര്‍മോണ്‍ ഉല്‌പാദനം എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതും വൃക്കകളാണ്‌. വൃക്കയില്‍നിന്നും മൂത്രം മൂത്രസഞ്ചിയില്‍ എത്തിക്കുന്നത്‌ മൂത്രവാഹിനികളാണ്‌. മിക്കവാറും മൂത്രാശയക്കല്ലുകള്‍ക്ക്‌ കൂര്‍ത്ത മുനകളോ മൂര്‍ച്ചയുള്ള വശങ്ങളോ ഉണ്ടായിരിക്കും. ഇവ മൂത്രനാളിയിലോ സഞ്ചിയിലോ തട്ടുമ്പോള്‍ കഠിനമായ വേദന ഉണ്ടാകുന്നു. പ്രധാനമായും നാലുതരം കല്ലുകളാണ്‌ മനുഷ്യ ശരീരത്തില്‍ കണ്ടുവരുന്നത്‌.


1. കാത്സ്യം കല്ലുകള്‍

മൂത്രാശയത്തിലുണ്ടാകുന്ന കല്ലുകളില്‍ 75 ശതമാനവും കാത്സ്യം കല്ലുകളാണ്‌. കാത്സ്യം ഫോസ്‌ഫേറ്റ്‌, കാത്സ്യം ഓക്‌സലേറ്റ്‌ കല്ലുകളാണ്‌ പ്രധാനമായും കാണപ്പെടുന്നത്‌. ചിലപ്പോള്‍ ശരീരത്ത്‌ കാത്സ്യം അമിതമായി എത്തിച്ചേരുകയോ ശരീരത്തിന്‌ കാത്സ്യം ഉപയോഗപ്പെടുത്താന്‍ കഴിയാതെ വരുകയോ ചെയ്യുമ്പോഴാണ്‌ ഇത്‌ സാധാരണയായി കാണപ്പെടുന്നത്‌.
കാത്സ്യം മൂത്രത്തിലൂടെ പുറത്തുപോകേണ്ടതുണ്ട്‌. ഇങ്ങനെ വൃക്കയിലെത്തി അരിച്ചു മാറ്റുന്ന കാത്സ്യംകണികകള്‍ വൃക്കയിലോ മൂത്രാശയ ഭാഗങ്ങളിലോ തങ്ങിനിന്ന്‌ വീണ്ടും കൂടുതല്‍ കണങ്ങള്‍ പറ്റിച്ചേര്‍ന്ന്‌ കല്ലുകളായിത്തീരുന്നു. വൃക്കയിലൂടെ കൂടുതലായി ഫോസ്‌ഫറസ്‌ കടന്നു പോകുക, പാരാതൈറോയിഡ്‌ ഗ്രന്ഥിയുടെ അധിക പ്രവര്‍ത്തനം എന്നിവയും കാത്സ്യം കല്ലുകള്‍ രൂപപ്പെടുന്നതിനു കാരണമാവാം.

2. സ്‌ട്രുവൈറ്റ്‌ കല്ലുകള്‍

വൃക്കയില്‍നിന്ന്‌ വേര്‍തിരിക്കപ്പെടുന്ന 15 ശതമാനം കല്ലുകള്‍ക്ക്‌ കാരണം മഗ്നീഷ്യം, അമോണിയ എന്നിവയാണ്‌. മൂത്രാശയ അണുബാധയെ തുടര്‍ന്നാണ്‌ മിക്കവരിലും ഇത്തരം കല്ലുകള്‍ കാണപ്പെടുന്നത്‌. ഇവരില്‍ കല്ല്‌ നീക്കം ചെയ്യാതെ രോഗാണുബാധ പൂര്‍ണമായും മാറ്റാന്‍ കഴിയില്ല.

3. യൂറിക്‌ ആസിഡ്‌ കല്ലുകള്‍

മനുഷ്യശരീരത്തു കാണപ്പെടുന്ന കല്ലുകളില്‍ ആറ്‌ ശതമാനമാണ്‌് യൂറിക്‌ ആസിഡ്‌ കല്ലുകള്‍ക്കുള്ള സാധ്യത. രക്‌തത്തില്‍ അമിതമായി യൂറിക്‌ ആസിഡ്‌ ഉണ്ടാകുന്നതിന്റെ ഫലമായാണ്‌ ഇത്‌ ഉണ്ടാകുന്നത്‌. അനേകം കാരണങ്ങളാല്‍ യൂറിക്‌ ആസിഡ്‌ കല്ലുകള്‍ ഉണ്ടാകാമെങ്കിലും അമിതമായി മാംസം ഭക്ഷിക്കുന്നവരിലാണ്‌ ഇത്തരം കല്ലുകള്‍ കൂടുതലായി കാണുന്നത്‌.
രക്‌തത്തില്‍ അമിതമായി ഉണ്ടാകുന്ന യൂറിക്‌ ആസിഡ്‌ വൃക്കളില്‍വച്ച്‌ നീക്കം ചെയ്യപ്പെടണം. ഇങ്ങനെ അരിച്ചുമാറ്റുന്ന യൂറിക്‌ ആസിഡ്‌ മൂത്രത്തിലൂടെ പുറത്തുപോകാതെ വൃക്കകളില്‍ ചെറിയ കണികകളായി തങ്ങിനിന്ന്‌ വീണ്ടും കണികകള്‍ പറ്റിപ്പിടിച്ച്‌ കല്ലുകളാകുന്നു. ഈ കല്ലുകളുള്ള 25 ശതമാനം പേരില്‍ യൂറിക്‌ ആസിഡ്‌ മൂലം സന്ധിവീക്കവും വേദനയും കണ്ടുവരുന്നു.

4. സിസ്‌റ്റീന്‍ കല്ലുകള്‍

രണ്ട്‌ ശതമാനം സാധ്യത മാത്രമാണ്‌ സിസ്‌റ്റീന്‍ കല്ലുകള്‍ക്കുള്ളത്‌. നാഡികള്‍, പേശികള്‍ ഇവ നിര്‍മ്മിക്കാനുള്ള ഘടകങ്ങളിലൊന്നാണ്‌ സിസ്‌റ്റീന്‍. ശരീരത്തിലുണ്ടാകുന്ന ഉപാപചയത്തകരാറുകള്‍കൊണ്ട്‌ സിസ്‌റ്റീന്‍ രക്‌തത്തില്‍ കലര്‍ന്ന്‌ വൃക്കകളില്‍ എത്തുന്നു. ഇവിടെവച്ച്‌ ഇത്‌ വേര്‍തിരിക്കപ്പെടുന്നു. എന്നാല്‍ ഇവ ശരീരത്തുനിന്നു പുറത്തുപോകാതെ അവിടെ തങ്ങിനിന്ന്‌ കല്ലുകളായി മാറുന്നു. മുകളില്‍ പറഞ്ഞ കാരണങ്ങള്‍ കൂടാതെ ചില മരുന്നുകളുടെ ഉപയോഗവും കല്ലുകള്‍ക്ക്‌ കാരണമാകാം.

കാരണങ്ങള്‍

ശാരീരിക പ്രവര്‍ത്തനങ്ങളിലെ വൈകല്യം, ജനിതകഘടകങ്ങള്‍, ആഹാരരീതി, വെള്ളം കുടിക്കുന്നതിലെ കുറവ്‌ എന്നിവയൊക്കെ കല്ലുകള്‍ക്ക്‌ കാരണമായിത്തീരാം. സാധാരണയായി കല്ലുകള്‍ കുട്ടികളില്‍ കാണപ്പെടുന്നില്ല. അഥവാ ഉണ്ടാകുകയാണെങ്കിലും എന്‍സൈം ഹോര്‍മോണുകളുടെ അഭാവത്താല്‍ ഉണ്ടാകുന്ന മെറ്റബോളിക്‌ സ്‌റ്റോണ്‍ ഡിസീസ്‌ മൂലമാകാനാണ്‌ സാധ്യത. 20 - 50 വയസിനിടയിലുള്ളവരെയാണ്‌ കല്ലിന്റെ പ്രശ്‌നങ്ങള്‍ കൂടുതലായി ബാധിച്ചു കാണുന്നത്‌. ആണുങ്ങളിലും പെണ്ണുങ്ങളിലും വൃക്കയിലെ കല്ല്‌ ഉണ്ടാകാറുണ്ട്‌. എന്നാല്‍ ആണുങ്ങളില്‍ കല്ല്‌ ഉണ്ടാകാനുള്ള സാധ്യത താരതമ്യേന കൂടുതലാണ്‌. ചില കല്ലുകള്‍ പാരമ്പര്യ സ്വഭാവമുള്ളവയാണ്‌. കുടുംബത്തില്‍ അടുത്ത ബന്ധുക്കള്‍ക്ക്‌ ആര്‍ക്കെങ്കിലും കല്ലുണ്ടെങ്കില്‍ അടുത്ത തലമുറയിലും അത്‌ ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയാണ്‌. ചൂടു കൂടുതലുള്ളതും വരണ്ടതുമായ സ്‌ഥലങ്ങളില്‍ താമസിക്കുന്നവരില്‍ വൃക്കയിലെ കല്ല്‌ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്‌. പൊണ്ണത്തടിയന്മാരുടെ എണ്ണം കൂടിവരുകയാണല്ലോ ഇന്ന്‌്. ഇതും യൂറിക്‌ ആസിഡ്‌ കല്ലുള്ളവരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്‌്.

ലക്ഷണങ്ങള്‍


      കല്ലിന്റെ വലിപ്പം, സ്‌ഥാനം, അനക്കം എന്നിവയനുസരിച്ച്‌ ലക്ഷണങ്ങളും വ്യത്യസ്‌തമായിരിക്കും. കല്ലുകള്‍ വൃക്കയില്‍തന്നെ ഇരിക്കുമ്പോള്‍ ലക്ഷണങ്ങളൊന്നും കാണിച്ചെന്നുവരില്ല. ഇറങ്ങിവരുമ്പോഴാണ്‌ ലക്ഷണങ്ങള്‍ പ്രകടമാകുന്നത്‌.
വയറുവേദന: വയറുവേദനയാണ്‌ വൃക്കയിലെ കല്ലിന്റെ ആദ്യ ലക്ഷണം. കല്ല്‌ വൃക്കയില്‍നിന്ന്‌ ഇറങ്ങി വരുമ്പോഴാണ്‌ വയറിന്റെ വശങ്ങളില്‍നിന്നും പുറകില്‍നിന്നും കടുത്ത വേദന അനുഭവപ്പെടുന്നത്‌. തുടര്‍ന്ന്‌ അടിവയറ്റിലും തുടയിലേക്കും വ്യാപിക്കുന്നു. ജനനേന്ദ്രിയത്തില്‍വരെ വേദന അനുഭവപ്പെടാം. ഒരിടത്ത്‌ ഇരിക്കാനോ കിടക്കാനോ കഴിയാതെ വേദനകൊണ്ട്‌ രോഗി പിടയാം. വൃക്കയിലുണ്ടാകുന്ന കല്ലുകള്‍ അവിടുത്തെ അറകളില്‍ തങ്ങിനില്‍ക്കുന്നതിനേക്കാള്‍ വലിപ്പമാകുമ്പോള്‍ തെന്നി മൂത്രവാഹിനിയില്‍ എത്തുന്നു. അപ്പോള്‍ കഠിനമായ വേദനയുണ്ടാകാം.

മൂത്രവാഹിനിക്കകത്തുകൂടി എളുപ്പത്തില്‍ പോകാവുന്ന വലിപ്പമേ കല്ലുകള്‍ക്ക്‌ ഉള്ളൂവെങ്കില്‍ ഒഴുകി മൂത്ര സഞ്ചിയിലെത്തും. എന്നാല്‍ കല്ലിന്‌ വലിപ്പക്കൂടുതലുണ്ടെങ്കില്‍ മൂത്രവാഹിനിയില്‍ എവിടെയെങ്കിലും തങ്ങിനില്‍ക്കാം. അല്ലെങ്കില്‍ പോകുന്ന വഴിയില്‍ ഉരഞ്ഞ്‌ വേദനയുണ്ടാക്കാം. ചിലപ്പോള്‍ കല്ലുകള്‍ മൂത്രത്തിന്റെ ഒഴുക്ക്‌ തടസപ്പെടുത്തുന്ന രീതിയില്‍ തടഞ്ഞുനില്‍ക്കാം. ഇത്‌ വളരെ ഗുരുതരമായ അവസ്‌ഥയാണ്‌. അപൂര്‍വ്വമായി മാത്രമേ ഇത്‌ കണ്ടുവരുന്നുള്ളൂ.
വൃക്കയില്‍നിന്ന്‌ കല്ല്‌ മൂത്രസഞ്ചിയിെലത്തിയാല്‍ അതിനെ പുറത്തുകളയാനായിരിക്കും ശരീരം ശ്രമിക്കുന്നത്‌്. എന്നാല്‍ വലിയ കല്ലുകളാണെങ്കില്‍ അത്‌ പുറത്തുപോകാതെ അവിടെ തങ്ങിനില്‍ക്കാം. ചെറിയ കല്ലുകളാണെങ്കില്‍ അത്‌ പുറത്തു പോകുന്നതാണ്‌. സാധാരണയായി 48 മണിക്കൂര്‍ മുതല്‍ ഒരാഴ്‌ചവരെ നീണ്ടുനില്‍ക്കുന്ന വേദനയാണിത്‌.

മൂത്രത്തിന്റെ നിറവ്യത്യാസം: കൂര്‍ത്തവശങ്ങളോ മുനകളോ ഉള്ള കല്ലുകള്‍ മൂത്രവാഹിനിയിലെ നേരിയ പാളിയില്‍ വിള്ളലുകളുണ്ടാക്കാം. ഇതുവഴി രക്‌തം വന്ന്‌ മൂത്രത്തില്‍ കലരുന്നു. അതിനാല്‍ മൂത്രം ഒഴിക്കുമ്പോള്‍ രക്‌തം കലര്‍ന്നു പോകുന്നതായി കാണാന്‍ സാധിക്കും.

മൂത്രതടസം: രണ്ടുവൃക്കകളിലും കല്ലുണ്ടെങ്കില്‍ ഇത്‌ മൂത്രവാഹിനിയെ പൂര്‍ണമായും തടസപ്പെടുത്താം. ഇത്‌ മൂത്രതടസത്തിനും വൃക്ക പരാജയത്തിനും കാരണമായിത്തീരുന്നു.
വൃക്കപരാജയം: മൂത്രത്തിലെ കല്ലുകള്‍ ആരംഭത്തിലെ കണ്ടെത്തി ശരിയായ ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ ഭാവിയില്‍ വൃക്കപരാജയത്തിന്‌ കാരണമാകാം. 80- 85 ശതമാനം കല്ലുകള്‍ തനിയെ മൂത്രത്തിലൂടെ ശരീരത്തുനിന്നു പുറത്തു പോകാറുണ്ട്‌. കുഴപ്പങ്ങളൊന്നും ഉണ്ടാകുന്നില്ല. ചെറിയ കല്ലുകള്‍ ഇങ്ങനെയാണ്‌ പുറത്തു പോകുന്നത്‌. എന്നാല്‍ 20-25 ശതമാനം കല്ലുകള്‍ക്ക്‌ വിദഗ്‌ധ ചികിത്സ ആവശ്യമായി വരുന്നു.

കല്ലുകള്‍ എങ്ങനെ കണ്ടെത്താം


കല്ലിന്റെ സ്‌ഥാനം നിര്‍ണയിക്കാന്‍ അള്‍ട്രാസൗണ്ട്‌ സ്‌കാന്‍ ചെയ്യുന്നതാണ്‌ ഏറ്റവും നല്ലത്‌. ഇതിലൂടെ കല്ലിനെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ കഴിയുന്നു. എന്നാല്‍ തീരെ ചെറിയ കല്ലുകള്‍ കണ്ടെത്താന്‍ അള്‍ട്രാസൗണ്ടിലൂടെ കഴിഞ്ഞെന്നുവരില്ല. സി.ടി സ്‌കാന്‍, എം. ആര്‍ യൂറോഗ്രാം ഇവയിലൂടെ ഏതുതരം കല്ലിനെക്കുറിച്ചും വ്യക്‌തമായ വിവരം ലഭ്യമാകും. എന്നാല്‍ ഈ പരിശോധനയ്‌ക്ക് ചെലവു കൂടുതലായതിനാല്‍ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രമേ ചെയ്യാറുള്ളൂ. സാധാരണ എക്‌സ്റേയില്‍ ഒരുവിധം കല്ലുകള്‍ കണ്ടെത്താന്‍ കഴിയുമെങ്കിലും എല്ലാ കല്ലുകളും എക്‌സറേയില്‍ തെളിഞ്ഞു കാണണമെന്നില്ല. മൂത്രപരിശോധനയിലൂടെ കല്ലുണ്ടാകാനുള്ള ഘടകങ്ങള്‍ ഉണ്ടോയെന്ന്‌ മനസിലാക്കാന്‍ കഴിയുന്നതാണ്‌. അണുബാധ ഉണ്ടെങ്കിലും മൂത്ര പരിശോധനയിലൂടെ അറിയാന്‍ കഴിയും.ഒരു ദിവസത്തെ മൂത്രം ശേഖരിച്ച്‌ 24 മണിക്കൂര്‍ നിരീക്ഷിച്ച്‌ അതില്‍ കാത്സ്യം ഓക്‌സലേറ്റ്‌, യൂറിക്‌ ആസിഡ്‌ എന്നിവയുടെ അമിത സാന്നിധ്യം ഉണ്ടോയെന്ന്‌ മനസിലാക്കാവുന്നതാണ്‌. മൂത്രത്തിലൂടെ കല്ല്‌ പുറത്തേക്കു വരികയാണെങ്കില്‍ ആ കല്ല്‌ വിശകലനം ചെയ്‌ത് എന്തുകൊണ്ടാണ്‌ കല്ല്‌ ഉണ്ടായതെന്ന്‌ കണ്ടെത്തണം.


ശസ്‌ത്രക്രിയ


എല്ലാ കല്ലുകളും ശസ്‌ത്രക്രിയ ചെയ്‌തു നീക്കേണ്ടതില്ല. വലിയ കല്ലുകള്‍ മൂത്രത്തിലൂടെ പോകുകയില്ല. അത്‌ വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിക്കാം. ഇതുമൂലം വേദന, മൂത്രതടസം, അണുബാധ, രക്‌തസ്രാവം എന്നിവ ഉണ്ടാകാം. അത്തരം സാഹചര്യത്തില്‍ കല്ലുകള്‍ വേഗത്തില്‍ നീക്കം ചെയ്യേണ്ടിവരുന്നു. കല്ല്‌ പൊടിച്ചു കളയാനുള്ള എക്‌ട്രാകോര്‍പോറിയല്‍ ഷോര്‍ട്ട്‌ വേവ്‌ ലിതോട്രിപ്‌സി അല്ലെങ്കില്‍ ലേസര്‍ ഉപയോഗിച്ച്‌ കല്ലുകള്‍ പൊടിക്കുകയോ എന്‍ഡോസ്‌കോപ്പിയുടെ സഹായത്തോടെ കല്ലു നീക്കം ചെയ്യുകയോ ചെയ്യുന്നു.
ഏതുതരം മൂത്രക്കല്ലായാലും കൃത്യമായ ചികിത്സയും പരിശോധനകളും ആവശ്യമാണ്‌. ലക്ഷണങ്ങള്‍ ഉണ്ടായാലും ഇല്ലെങ്കിലും വൃക്കയെ ബാധിക്കുന്ന ഏതുതരം കല്ലും നീക്കം ചെയ്യേണ്ടത്‌ അത്യാവശ്യമാണ്‌.



        മൂത്രത്തിലെ സിട്രേറ്റ് കാൽസ്യം കല്ലുകൾ ഉണ്ടാകുന്നത് തടയുന്നു. വയറിളക്കം റീനൽ ട്യൂബുലാർ അസിഡോസിസ്, ചില പ്രത്യേക മരുന്നുകൾ മുതലായവ മൂത്രത്തിൽ സിട്രേറ്റിന്റെ അളവ് കുറയ്ക്കുന്നു. ഇത്തരത്തിലുള്ള രോഗികൾ ഭക്ഷണത്തിൽ കൂടുതലായി പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തണം. അതുപോലെ ശരീരത്തിലെ അമ്ളാംശം കൂട്ടുന്ന മാംസാഹാരം കുറയ്ക്കണം. മൂത്രത്തിലെ സിട്രേറ്റിന്റെ അളവ് കൂട്ടാൻ ധാരാളം ഓറഞ്ച് ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മതി.

        ഭക്ഷണത്തിലെ പ്യൂറിന്റെ അളവ് കൂട്ടുന്ന മാംസാഹാരം രക്തത്തിലെ യൂറിക് ആസി‌ഡിന്റെ അളവ് കൂട്ടുന്നു. ഇത്തരത്തിലുള്ള രോഗികൾ മാംസാഹാരം പൂർണമായി ഉപേക്ഷിക്കുകയും സിട്രേറ്റ് അടങ്ങിയ പഴവർഗ്ഗങ്ങൾ കൂടുതലായി കഴിക്കുകയും വേണം.
സിസ്റ്റിൽ കല്ലുകൾ ഉള്ള രോഗികൾ ഭക്ഷണത്തിലെ സോഡിയത്തിന്റെ അളവ് കുറക്കണം. മൂത്രത്തിലെ സിസ്റ്റിന്റെ അളവ് 250mg/c ആയി കുറയ്ക്കുവാൻ 4 ലിറ്ററോളം വെള്ളം കുടിക്കുവാൻ ശ്രദ്ധിക്കണം. അതുപോലെ മാംസാഹാരത്തിൽ നിന്നാണ് പ്രധാനമായും സിസ്റ്റിൽ കല്ലുകൾ ഉണ്ടാകുന്നത്.  ഇത്തരം ഭക്ഷണത്തിൽ രോഗികൾ മാംസം ഉപേക്ഷിക്കുക.

        ഇടവിട്ട് കാൽസ്യം കല്ലുകൾ ഉണ്ടാക്കുന്ന രോഗികളും മൂത്രത്തിൽ കാൽസ്യം കൂടുതലുള്ള രോഗികളും തയാസൈഡ് മരുന്നുകൾ ഡോക്ടറുടെ മേൽനോട്ടത്തിൽ ഉപയോഗിക്കുന്നത് ഫലപ്രദമാണ്. കാൽസ്യം ഓക്സലേറ്റ്, കാൽസ്യംഫോസ്ഫേറ്റ് കല്ലുകൾക്ക് തയാസൈഡ് മരുന്നുകൾ ഫലപ്രദമാണ്. ഇടവിട്ട് കല്ലുകൾ ഉണ്ടാകുന്നവർ, ഒരു വൃക്ക മാത്രമുള്ള രോഗികൾ, വളരെ വലിപ്പമുള്ളകല്ലുകൾ ഉള്ള രോഗികൾ മുതലായവർക്ക് ഇത്തരം മരുന്നുകൾ കൊടുക്കണം. പൊട്ടാസ്യം സിട്രേറ്റ് മരുന്നുകൾ ഇടവിട്ട് കല്ലുകൾ ഉണ്ടാകുന്ന രോഗികൾക്ക് കൊടുക്കുന്നത് നല്ലതാണ്. അതുപോലെ അലോപ്യൂരിനോൾ അടങ്ങിയ മരുന്നുകൾ കാൽസ്യം ഓക്സലേറ്റ് യൂറിക് ആസിഡ് കല്ലുകളുള്ള രോഗികൾക്ക് പ്രയോജനം ചെയ്യും.


ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


       എല്ലാ കല്ലുകളും ശസ്‌ത്രക്രിയ ചെയ്‌തു പുറത്തു കളയേണ്ട ആവശ്യമില്ല. ചിലത്‌ മരുന്നുകള്‍ നല്‍കി അലിയിച്ചു കളയാവുന്നതാണ്‌്. കല്ലുവരാതിരിക്കാനുള്ള കരുതലുകളാണ്‌ ഏറ്റവും പ്രധാനം. ഒരിക്കല്‍ കല്ലു വന്നിട്ടുള്ളവര്‍ കൂടുതല്‍ ശ്രദ്ധിക്കണം.

  1. ദിവസവും ധാരാളം വെള്ളം കുടിക്കുക. 2-2.5 ലിറ്റര്‍ മൂത്രം പുറത്തുപോകാനുള്ള അളവിന്‌ വെള്ളം കുടിക്കുന്നതാണ്‌ എത്ര ഗ്ലാസ്‌ വെള്ളം കുടിക്കണം എന്നതിനേക്കാള്‍ മുഖ്യം. ഇത്‌ കല്ല്‌ ഉണ്ടാകാനുള്ള സാധ്യത കുറയ്‌ക്കും.
  2. വൃക്കയിലെ കല്ലിന്റെ ഭാഗമായി വേദന ഉണ്ടാകുമ്പോള്‍ വേദന സംഹാരികള്‍ ഉപയോഗിക്കാവുന്നതാണ്‌. അതിനൊപ്പം നന്നായി വെള്ളം കുടിക്കുകയും വേണം. വേദനസംഹാരികള്‍ ഉപയോഗിക്കുന്നതിനുമുമ്പ്‌ വൃക്കയുടെ പ്രവര്‍ത്തനം സാധാരണ ഗതിയിലാണെന്ന്‌ ഉറപ്പുവരുത്തണം.
  3. കഠിന വേദനയുമായി ആശുപത്രിയിലെത്തുന്ന രോഗിക്ക്‌ വേദനസംഹാരികള്‍ നല്‍കിയശേഷം ഏതു തരത്തിലുള്ള കല്ലാണെന്ന്‌ കണ്ടെത്തി അതിനായുള്ള ചികിത്സ നല്‍കുന്നു. അതിനാല്‍ ശരിയായ ചികിത്സതന്നെ ലഭ്യമാക്കാന്‍ രോഗികള്‍ ശ്രദ്ധിക്കണം. വ്യാജ ചികിത്സകള്‍ക്കു പുറകേ പോകരുത്‌.
  4. ഭക്ഷണശൈലി ക്രമീകരിക്കുക. ബീഫ്‌, മട്ടണ്‍, പോര്‍ക്ക്‌ ഇവയുടെ ഉപയോഗം കുറയ്‌ക്കുക. ഓക്‌സലേറ്റ്‌ കൂടുതലുള്ള ഭക്ഷണങ്ങളായ കാബേജ്‌, ചീര, കോളിഫ്‌ളവര്‍, നിലക്കടല, കോള, തക്കാളി ഇവ ഒഴിവാക്കുക. കാത്സ്യം അടങ്ങിയ വിഭവങ്ങള്‍ ശരീരത്തിന്‌ ആവശ്യമുള്ള അളവില്‍ മാത്രം കഴിക്കുക. ഉപ്പിന്റെ അളവ്‌ കൂടാതെ സൂക്ഷിക്കണം.
  5. ഒരു പ്രാവിശ്യം കല്ലു ചികിത്സിച്ചു മാറ്റിയശേഷം വീണ്ടും കല്ലുകള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നുവെങ്കില്‍ ഹൈപ്പര്‍ പാരാതൈറോയിഡിസം, ഹൈപ്പര്‍ ഓക്‌സലേറിയ എന്നിവയ്‌ക്കുള്ള പരിശോധന നടത്തേണ്ടതാണ്‌.


മൂത്രക്കല്ല് ഒഴിവാക്കന്‍

മൂത്രത്തിലെ കല്ലിന്‌ തിപ്പെലിയും കരിനൊച്ചി വേരും ഉണക്കിപ്പൊടിച്ച്‌ കരിക്കിന്‍ വെള്ളത്തില്‍ ചേര്‍ത്ത്‌ ദിവസവും രണ്ട്‌ നേരം കഴിക്കുക.

നിലംപാല (Euphorbia Hirta) - നിലംപാലയുടെ ഇലയോ പൂവോ മുറിച്ചാല്‍ ലഭിക്കുന്ന പാല്‍ മുളങ്കുറ്റിയിലെടുത്ത് പശുവിന്‍പാല്‍ ചേര്‍ത്ത് കടഞ്ഞാല്‍ പാലും വെള്ളവും വേവ്വേറെയാകുന്നു. മൂത്രച്ചൂട്, മുലപ്പാല്‍ കുറവ്, മൂത്രക്കല്ല് തുടങ്ങിയ രോഗങ്ങള്‍ക്ക് ഔധമാണ് നിലംപാല.










courtesy: www.mangalam.com/

Friday, 12 September 2014

ആൻഡ്രോയിഡ് ഫോണുകളിലെ അറിഞ്ഞിരിക്കേണ്ട ചില രഹസ്യ കോഡുകൾ

by JJJ  |  in Tech at  10:35


ആൻഡ്രോയിഡിൻറെ സൗകര്യങ്ങളെ കുറിച്ച് ഒരു പരിധി വരെ എല്ലാവരും ബോധവാന്മാരാണ്. ഒരു ആൻഡ്രോയിഡ് ഫോണെങ്കിലും ഇല്ലാത്ത വീടുകൾ ഇപ്പോൾ വളരെ ചുരുക്കമാണ്. എന്നാൽ ആൻഡ്രോയിഡിന് ചില രഹസ്യ കോഡുകൾ ഉണ്ട്. ഇവ പലർക്കും അറിയില്ല. ആൻഡ്രോയിഡിലെ ഈ രഹസ്യ കോഡുകൾ നിങ്ങളുടെ പല ആവശ്യങ്ങൾക്കും ഉപയോഗപ്പെടുത്താവുന്നവയാണ്. ആ രഹസ്യ കോഡുകൾ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് ഇതാ താഴെ കൊടുക്കുന്നു.




CodeDescription
*#*#4636#*#*Display information about Phone, Battery and Usage statistics
*#*#7780#*#*Resetting your phone to factory state-Only deletes application data and applications
*#*#273283*255*663282*#*#*For a quick backup to all your media files
*#*#7594#*#*Changing the power button behavior-Enables direct power off once the code enabled
*#*#34971539#*#*Shows completes information about the camera
*2767*3855#It’s a complete wiping of your mobile also it re-installs the phones firmware
*#*#197328640#*#*Enabling test mode for service activity
*#*#232339#*#* OR *#*#526#*#*Wireless Lan Tests
*#*#232338#*#*Displays Wi-Fi Mac-address
*#*#1472365#*#*For a quick GPS test
*#*#1575#*#*A Different type GPS test
*#*#0283#*#*Packet Loop back test
*#*#0*#*#*LCD display test
*#*#0673#*#* OR *#*#0289#*#*Audio test
*#*#0842#*#*Vibration and Back-light test
*#*#2663#*#*Displays touch-screen version
*#*#2664#*#*Touch-Screen test
*#*#0588#*#*Proximity sensor test
*#*#3264#*#*Ram version
*#*#232331#*#*Bluetooth test
*#*#7262626#*#*Field test
*#*#232337#*#Displays Bluetooth device address
*#*#8255#*#*For Google Talk service monitoring
*#*#4986*2650468#*#*PDA, Phone, Hardware, RF Call Date firmware info
*#*#1234#*#*PDA and Phone firmware info
*#*#1111#*#*FTA Software version
*#*#2222#*#*FTA Hardware version
*#*#44336#*#*Displays Build time and change list number
*#06#Displays IMEI number
*#*#8351#*#*Enables voice dialing logging mode
*#*#8350#*#*Disables voice dialing logging mode
##778 (+call)Brings up Epst menu







  • *#06#                                   IMEI of your device, enter this code.
  • *#0*#                                    service menu on the very new Android phones.
  • *#0228#                              To check battery status.
  • *#9090# / *#1111#            To make device in Service mode.
  • *#*#4636#*#*                     To get information about battery, usage statistics and device.
  • *#12580*369#                    To get software and hardware info.
  • *#228#                                 For ADC Reading.
  • *#*#197328640#*#*            It enables test mode for service.
  • *#*#8351#*#*                      To enable voice dial mode.
  • *#*#8350#*#*                       To disable the voice dial mode.
  • *#*#0842#*#*                       To test Back-light/vibration.
  • *#*#2664#*#*                       To test the touch-screen.
  • *#9090#                                To Diagnose configuration of device.
  • *#*#7780#*#*                       Reset to factory state.
  • *2767*3855#                        To format Android device.
  • *#*#7594#*#*                       To change power button behaviour once code enabled. 



Courtesy: nirbhayam.com/

Monday, 23 June 2014

ക്യാൻസര്‍ ...!!!!!! ലക്ഷണങ്ങൾ.....

by JJJ  |  in Health at  11:05


നോര്‍ത്ത് അമേരിക്കയില്‍ മാത്രം ഈ യടുത്ത് നടത്തിയ സര്‍വ്വേയില്‍ ഓരോ ദിനവും 5,000 ആളുകള്‍ ഈ വാക്കുകള്‍ കേള്‍ക്കുന്നുണ്ടെന്നാണ് കണക്ക്. അതിനെക്കാള്‍ അപകടകരമായി അമേരിക്കയില്‍ മരണത്തിനുള്ള രണ്ടാമത്തെ ഏറ്റവും വലിയ കാരണമായി മാറിയിരികുകയാണ് കാന്‍സര്‍ രോഗം.
അമേരിക്കയിലെ പ്രമുഖ ഹോളിസ്റ്റിക് വിദഗ്ദനായ ഡേവിഡ്‌ ബ്രൌണ്‍സ്റ്റെയിന്‍ വര്‍ഷങ്ങളായി കാന്‍സര്‍ രോഗത്തെ കുറിച്ച് പഠിക്കുകയും ആ രോഗം എങ്ങിനെ വരുന്നത് തടയാമെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ബ്രൌണ്‍സ്റ്റെയിന്റെ അഭിപ്രായത്തില്‍ കാന്‍സര്‍ രോഗം വന്നു കഴിഞ്ഞാല്‍ പിന്നീടു അതില്‍ നിന്നും രക്ഷപ്പെടുന്നത് വളരെ ചുരുക്കം പേരാണെന്നും കാന്‍സര്‍ രോഗത്തെ ഓടിക്കാന്‍ വൈദ്യശാസ്ത്രം വികസിപ്പിച്ച കീമോതെറാപ്പി, റേഡിയെഷന്‍, സര്‍ജറി തുടങ്ങിയവയൊന്നും പൂര്‍ണമായും വിജയകരമല്ലെന്നും അദ്ദേഹം പറയുന്നു.
ഇത്തരം കാര്യങ്ങള്‍ ഒക്കെ വികസിപ്പിച്ചിട്ടും കഴിഞ്ഞ 80 വര്‍ഷമായി കാന്‍സര്‍ മൂലം മരിക്കുന്നവരുടെ എണ്ണം മാറാതെ തുടരുകയാണ്. അത് കൊണ്ട് ഇവിടെ കാന്‍സര്‍ ചികിത്സ രംഗത്ത് വിജയം ഒരു ഭാഗത്ത് മാത്രമേ നമുക്ക് കാണാനാവൂ എന്നതാണ് സത്യം. അത് മരുന്ന് കമ്പനികളില്‍ ആണ്. അവര്‍ കോടിക്കണക്കിനു ആസ്തിയുള്ള കമ്പനികളായി വളരുകയാണ്.
ഇവിടെ കാന്‍സര്‍ രോഗത്തെ കുറിച്ച് നമുക്കുള്ള ഒട്ടേറെ സംശയങ്ങള്‍ ദൂരീകരിക്കപ്പെടുന്നുണ്ട്. കൂടാതെ ഏറ്റവും പ്രധാനമായി നിങ്ങളെ കാന്‍സര്‍ കാര്‍ന്നുതിന്നും എന്നതിനുള്ള 5 ലക്ഷണങ്ങളും ഇവിടെ വിവരിക്കുന്നു. കൂടാതെ കാന്‍സര്‍ സെല്ലുകളെ നിങ്ങളുടെ ശരീരത്തെ കൊണ്ട് തന്നെ കൊല്ലിക്കുവാനുള്ള പരിപാടിയും ചര്‍ച്ച ചെയ്യുന്നു. അയഡിനും കാന്‍സറും തമ്മിലുള്ള ബന്ധവും ഒരു ചര്‍ച്ചാ വിഷയമാണ്.അത് കൊണ്ട് നമ്മുടെ ജീവിതത്തെ ബാധിക്കുന്ന പ്രധാന രോഗത്തെ നമ്മളില്‍ നിന്നും നമ്മുടെ കുടുംബാംഗങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും അകറ്റുവാന്‍ ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്തു മുഴുവന്‍ പേരിലേക്ക് എത്തിക്കുവാന്‍ ശ്രമിക്കുമല്ലോ ?ലോകത്ത് ഇന്ന് മരണകാരണമായ രോഗങ്ങളില്‍ കാന്‍സര്‍ വളരെയേറെ മുന്നിലാണെന്ന സത്യം നമുക്ക് ബോധ്യമായി വരുന്ന കാലമാണിത്. അമേരിക്കയില്‍ ആണെങ്കില്‍ മരണകാരണങ്ങളില്‍ രണ്ടാം സ്ഥാനമാണ് കാന്‍സറിന് ഉള്ളത്. നമ്മുടെ മനസ്സില്‍ ഭീതി ഉളവാക്കുന്ന കാര്യമാണ് ഇതെങ്കിലും ലോകത്ത് 30% മുതല്‍ 40% ത്തോളം വരെ നമ്മുടെ ആരോഗ്യകരമായ ഭക്ഷണ രീതി കൊണ്ട് തടയാം എന്നാണ് വിദഗ്ദര്‍ പറയുന്നത്.
ഈയിടെ അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയുമായി ചേര്‍ന്ന് ജിഇ ഹെല്‍ത്ത്കെയര്‍ നൂട്രീഷന്‍, ഫിസിക്കല്‍ ആക്ടിവിറ്റി, കാന്‍സര്‍ തടയല്‍ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് ഒരു പാനല്‍ ഡിസ്കഷന്‍ തന്നെ സംഘടിപ്പിച്ചിരുന്നു. ആ പാനല്‍ ചര്‍ച്ചയില്‍ അതില്‍ പങ്കെടുത്ത വിദഗ്ദര്‍ ദിനേന നമുക്ക് പാലിക്കാവുന്ന കാന്‍സര്‍ രോഗത്തെ ചെറുക്കാവുന്ന ചില കാര്യങ്ങളെ കുറിച്ച് പറഞ്ഞു.
ദിനേന കൂടുതല്‍ ഫ്രൂട്ട്സും വെജിറ്റബിള്‍സും കഴിക്കുക. മനുഷ്യരില്‍ 90% പേര്‍ക്കും അവരുടെ ശരീരത്തിന് വേണ്ടതായ അളവില്‍ ദിനേന ഫ്രൂട്ട്സും വെജിറ്റബിള്‍സും ലഭിക്കുന്നില്ല എന്നതാണ് സത്യം.
എക്സര്‍സൈസ്: നമ്മുടെ ശരീരത്തിന്റെ അലസതയും കാന്‍സര്‍ രോഗവും തമ്മില്‍ ഏറെ ബന്ധമുണ്ട് എന്നാണ് വിദഗ്ദര്‍ പറയുന്നു. ഐടി മേഖലയില്‍ ജോലി ചെയ്യുന്നവരില്‍ കാന്‍സര്‍ വരുവാനുള്ള പ്രധാന കാരണം നമ്മുടെ ഇനാക്ടിവിറ്റി ആണെന്നാണ് അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി പറയുന്നത്. ആഴ്ചയില്‍ 150 മിനുറ്റ് സാധാരണ എക്സര്‍സൈസൊ അല്ലെങ്കില്‍ 75 ഊര്‍ജ്ജസ്വലതയോട് കൂടിയുള്ള എക്സര്‍സൈസൊ അല്ലെങ്കില്‍ അവ രണ്ടുമോ വേണമെന്നാണ് വിദഗ്ദ മതം.

കാൻസർ ലക്ഷണങ്ങൾ : 
> Changes in fingernails
> Unexplained weight loss
> Weakness and Fatigue
> Upset stomach
> Frequent fevers or infections
> Swallowing Problems
> Breathing Problems
> Chest pain doesn't necessarily mean cancer, but its an early sign for some patients

ഭാരം നിയന്ത്രിക്കുക. പട്ടണങ്ങളിലും മറ്റും തടിയന്മാരുടെ എണ്ണം ഏറെ കൂടുന്നു എന്നത് കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്ന ഒന്നാണ്. ഷുഗര്‍ അടങ്ങിയ പാനീയങ്ങളും മറ്റും വര്‍ജ്ജിക്കുന്നതാണ് നല്ലത്. അരി ഭക്ഷണങ്ങളും കൂടുതല്‍ കഴിക്കുന്നതിനു പകരം ഫ്രൂട്ട്സും വെജിറ്റബിള്‍സും വര്‍ധിപ്പിക്കുക
സൂര്യന്റെ നേരെ താഴെ കൂടുതല്‍ സമയം നില്‍ക്കാതിരിക്കുക. കൂടുതല്‍ സമയം തൊലിയില്‍ സൂര്യ പ്രകാശം തട്ടുന്നത് സ്കിന്‍ കാന്‍സറിന് കാരണമായേക്കും. സണ്‍സ്ക്രീന്‍ ഉപയോഗിക്കുന്നതും തൊപ്പി ഉപയോഗിക്കുന്നതും നല്ലതാണ്.
നിങ്ങളുടെ കുടുംബത്തിലും സമൂഹത്തിലും കാന്‍സറിനെതിരെ യുദ്ധം നയിക്കുന്നവര്‍ക്ക് നേതൃത്വം നല്‍കുക. മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ നിങ്ങളുടെ സുഹൃത്തുക്കളിലേക്ക് എത്തിക്കക.
ഇവയൊക്കെയാണ് നമ്മുടെ സമൂഹത്തില്‍ നിന്നും കാന്‍സര്‍ രോഗത്തെ തുടച്ചു നീക്കുവാനുള്ള മാര്‍ഗം


എന്താണ് കാന്‍സര്‍ രോഗം ഇങ്ങനെ വ്യാപകമാവാന്‍ കാരണം? 

ഇപ്പോഴത്തെ പല ഭക്ഷണങ്ങളും ഭക്ഷണ രീതികളും ആണ് കാന്‍സര്‍ രോഗം ഇങ്ങനെ വ്യാപകമായി കാണുവാന്‍ കാരണമെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ഭക്ഷണത്തിന് പുറമേ നമ്മുടെ വീടുകളില്‍ സാധാരണയായി ഉപയോഗിക്കുന്ന പല വസ്തുക്കളും കാന്‍സര്‍ രോഗം ഉണ്ടാക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നുണ്ട്. അവയേതൊക്കെ എന്ന് നോക്കാം നമുക്ക്.
റൂം ഫ്രഷ്‌നര്‍:
നമ്മുടെ വീടുകളിലും ഓഫീസുകളിലും സുഗന്ധം തരുന്ന റൂം ഫ്രഷ്‌നറില്‍ ഫോര്‍മാല്‍ഡിഹൈഡ്, നാഫ്തലീന്‍ തുടങ്ങിയ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇവ ക്യാന്‍സറിനു കാരണമാകുന്ന വസ്തുക്കള്‍ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്
പെയിന്റ്:
പെയിന്റില്‍ ക്യാന്‍സറിനു കാരണമായ കാര്‍സിനോജന്‍ എന്ന വസ്തുവുണ്ട്.
മെഴുകുതിരികള്‍
ഇവയില്‍ അടങ്ങിയിരിയ്ക്കുന്ന പല പദാര്‍ത്ഥങ്ങളും ക്യാന്‍സറിന് ഇട വരുത്തും. എന്നാല്‍ പ്രകൃതിദത്ത മാര്‍ഗങ്ങളുപയോഗിച്ചു നിര്‍മിക്കുന്ന മെഴുകുതിരികള്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ല.
വാഹനങ്ങളുടെ യന്ത്രഭാഗങ്ങള്‍:
ഇത്തരം യന്ത്രഭാഗങ്ങളിലും മറ്റും ഉപയോഗിയ്ക്കുന്ന ഉല്‍പന്നങ്ങളില്‍ പ്രശ്നക്കാരായ കെമിക്കലുകള്‍ അടങ്ങിയിട്ടുണ്ട്. ഇവയില്‍ കൈകൊണ്ടു തൊടാതിരിക്കുന്നതാണ് നല്ലത്.
മൈക്രോവേവ് ഓവന്‍:
മൈക്രോവേവ് ഓവനില്‍ നിന്നും വരുന്ന വികിരണങ്ങള്‍ ആരോഗ്യത്തിന് ഏറെ ദോഷം ചെയ്യും. മാത്രമല്ല, ഒരിക്കലും പ്ലാസ്റ്റിക് പാത്രങ്ങളില്‍ ഭക്ഷണം വച്ച് മൈക്രോവേവില്‍ ചൂടാക്കരുത്. ഇത് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കും. മൈക്രോവേവ് പാത്രങ്ങള്‍ മാത്രം ഉപയോഗിക്കുന്നതാണ് നല്ലത്.
ക്ലീനിംഗ് കെമിക്കലുകള്‍:
ക്ലീനിംഗ് കെമിക്കലുകള്‍ പ്രശ്നക്കാരാണ്. ഇവക്ക് പകരം ബേക്കിംഗ് സോഡ, ക്ലബ് സോഡ, വൈറ്റ് വിനെഗര്‍ തുടങ്ങിയവ ഉപയോഗിയ്ക്കുന്നതാണ് നമ്മുടെ ആയുസ്സ് നീട്ടി കിട്ടുവാന്‍ നല്ലത്.
ടാല്‍ക്കം പൗഡര്‍:
സ്ഥിരമായി ടാല്‍ക്കം പൗഡര്‍ ഉപയോഗിക്കുന്ന സ്ത്രീകള്‍ക്ക് അണ്ഡാശയ കാന്‍സര്‍ വരാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ഗവേഷകര്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞു. അണ്ഡാശയ കാന്‍സര്‍ വന്ന 8,525 സ്ത്രീകളിലെയും കാന്‍സര്‍ ബാധിതരല്ലാത്ത 9,800 സ്ത്രീകളിലെയും പൌഡര്‍ ഉപയോഗം താരതമ്യം ചെയ്തു നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ദിവസവും ടാല്‍ക്കം പൗഡര്‍ ഉപയോഗിക്കുന്ന സ്ത്രീകളില്‍ അണ്ഡാശയ കാന്‍സര്‍ വരാന്‍ 24 ശതമാനം വരെ സാധ്യതയുണ്ടെന്ന് ജേണല്‍ കാന്‍സര്‍ പ്രിവന്‍ഷന്‍ റിസര്‍ച്ചില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.
രോഗം വളരെ മൂര്‍ച്ഛിച്ചതിനു ശേഷം മാത്രം രോഗ ലക്ഷണങ്ങള്‍ രോഗിയില്‍ പ്രകടമാകുന്നതിനാല്‍ നിശബ്ദ കൊലയാളി എന്നാണ് അണ്ഡാശയ കാന്‍സര്‍ അറിയപ്പെടുന്നത്.
കാന്‍സര്‍ തടയാന്‍ ആഴ്ചയിലൊരിക്കല്‍ കാബെജോ കോളിഫ്ളവറോ കഴിക്കുന്നത്‌ ഫലപ്രദമെന്ന് വിദഗ്ദര്‍ . കാന്‍സര്‍ തടയുന്ന ഭക്ഷണങ്ങളെ കുറിച്ച് വിദഗ്ദര്‍ നടത്തിയ പഠനത്തിലാണ് ഈ കാര്യം കണ്ടെത്തിയത്. ബ്രാസിക്ക എന്ന ഭക്ഷണ വിഭാഗത്തില്‍ പെട്ട കാബേജ്, കോളിഫ്ളവര്‍, ബ്രൊക്കോളി, റാഡിഷ് തുടങ്ങിയവയില്‍ അടങ്ങിയ സള്‍ഫൊറാഫെന്‍ എന്ന പോഷകം കാന്‍സര്‍ തടയുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്നുണ്ടത്രെ. ഓക്സ്ഫോര്‍ഡ് ജേണല്‍ ആയ അന്നല്‍സ് ഓഫ് ഓങ്കോളജിയിലാണ് ഈ റിപ്പോര്‍ട്ട്‌ വന്നിരിക്കുന്നത്.
കാബേജോ ബ്രൊക്കോളിയോ കഴിക്കാത്തവരെ അപേക്ഷിച്ചു കഴിക്കുന്നവരില്‍ കാന്‍സര്‍ വരാനുള്ള സാധ്യത 17 ശതമാനമായി കുറയുന്നുവത്രേ. കൂടാതെ ബ്രൊക്കോളിയില്‍ സള്‍ഫൊറാഫെന്‍ എന്ന പോഷകം ഉയര്‍ന്ന അളവില്‍ കാണപ്പെടുന്നതായും അതിനു സാധാരണ കോശങ്ങളെ ആരോഗ്യത്തോടെ നിലനിര്‍ത്തി പ്രോസ്റ്റേസ്റ്റ് മുഴകളെ നശിപ്പിക്കാനും കഴിവുണ്ടെത്രേ.
ഇത്തരം പച്ചക്കറികള്‍ കഴിക്കുന്നത്‌ കാരണം അന്നനാളത്തിലെ അര്‍ബുദത്തിനുള്ള സാധ്യത നാലിലൊന്നും കുടലിലെ അര്‍ബുദത്തിനും സ്തനാര്‍ബുദത്തിനുമുള്ള സാധ്യത അഞ്ചില്‍ ഒന്നും വൃക്കയില്‍ അര്‍ബുദത്തിനുള്ള സാധ്യത മൂന്നില്‍ ഒന്നും ആയി കുറയുമെത്രെ.
ശവര്‍മ്മയും ഷവായയും തിന്നു ജീവിക്കുന്ന ഇന്നത്തെ സമൂഹത്തിന് മുന്‍പില്‍ ഒരു ചോദ്യചിഹ്നമായി കാന്‍സര്‍ രോഗം പരക്കെ റിപ്പോര്‍ട്ട്‌ ചെയ്യുന്നത് നിങ്ങള്‍ ശ്രദ്ധിച്ചു കാണും. ഒരു കുടുംബത്തില്‍ കീമോതെറാപ്പിയെ കുറിച്ച് അറിവില്ലാത്തവര്‍ കാണില്ല എന്ന സ്ഥിതി ആണിപ്പോള്‍ . നമ്മുടെ ഭക്ഷണവും ജീവിത ശൈലിയും തന്നെയാണ് കാന്‍സര്‍ ഇങ്ങനെ വ്യാപകമായി പിടിപെടാന്‍ കാരണം. മിക്ക കാന്‍സര്‍ രോഗബാധിതരും തങ്ങള്‍ ആ മഹാമാരിക്ക് അടിമയായി എന്നറിയുന്നത് തന്നെ അതിന്റെ അവസാന സ്റ്റെജിലോ മറ്റോ ആകും. അത് കൊണ്ട് തന്നെ മരണം തന്നെയാകും അവരെ പിന്നീടു കാത്തിരിക്കുന്നത്. ഇതില്‍ നിന്നൊരു മോചനം വേണ്ടേ മനുഷ്യ സമൂഹത്തിന് ? കാന്‍സര്‍ രോഗ സാധ്യത ആദ്യമേ അറിഞ്ഞാല്‍ മിക്ക ആളുകള്‍ക്കും അതില്‍ നിന്നും മോചനം നേടാന്‍ സാധ്യത ഉണ്ടെന്നാണ് തിരുവനന്തപുരത്തെ റീജ്യണല്‍ കാന്‍സര്‍ സെന്റര്‍ പറയുന്നത്.
ഇങ്ങനെ നമ്മുടെ ശരീരത്തില്‍ ഉള്ള കാന്‍സര്‍ സാധ്യതകളെ ആദ്യമേ കണ്ടു പിടിച്ച് പൂര്‍ണമായും സൌജന്യമായി ചികിത്സിക്കാനുള്ള ഒരു പദ്ധതിയുമായി ആര്‍ സി സി രംഗത്ത് വന്നിരിക്കുന്നത്. 500 രൂപ മുടക്കി ഈ പദ്ധതിയില്‍ ചേര്‍ന്നാല്‍ നിങ്ങളുടെ കാന്‍സര്‍ ചികിത്സ സൗജന്യമായിരിക്കും എന്നാണ് ആര്‍ സി സി അറിയിക്കുന്നത്. 500 രൂപയ്ക്ക് രജിസ്റ്റര്‍ ചെയ്താല്‍ 50,000 രൂപയുടെ ആജീവനാന്ത കാന്‍സര്‍ പരിരക്ഷ ഉറപ്പുവരുത്താന്‍ ഈ പദ്ധതിയിലൂടെ സാധിക്കുമെന്നും ആര്‍ സി സി വാഗ്ദാനം ചെയ്യുന്നു. റേഡിയേഷന്‍ തറാപ്പിയും സര്‍ജറിയും അടക്കമുള്ള ചികിത്സകള്‍ ഈ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ലഭിക്കുന്നതാണ്.
കാന്‍സര്‍ ചികിത്സ വന്‍ ചിലവേറിയ ചികിത്സ ആണെന്നിരിക്കെ ഈ ഒരു പദ്ധതി സാധാരണക്കാര്‍ക്ക് തെല്ലൊരു ആശ്വാസം ആകുമെന്നതില്‍ സംശയമില്ല. കാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫ് എന്നാണ് ഈ പദ്ധതിയ്ക്ക് പേരിട്ടിരിക്കുന്നത്.
അവരുടെ ഓഫര്‍ ഇങ്ങനെയാണ്.
500 രൂപ കൊടുത്താല്‍ 50,000 രൂപയുടെ സൗജന്യ ചികിത്സലഭിക്കും.
1000 രൂപയ്ക്ക് ഒരുലക്ഷം രൂപയുടെ ചികിത്സലഭിക്കും.
1,500 രൂപയ്ക്ക് ഒന്നരലക്ഷം രൂപയുടെ ചികിത്സ ലഭിക്കും.
2000 രൂപ മുടക്കിയാല്‍ രണ്ടുലക്ഷം രൂപയുടെ ചികിത്സലഭിക്കും.
10,000 രൂപ മുടക്കിയാല്‍ 5 ലക്ഷം രൂപയുടെ ചികിത്സലഭിക്കും.
ഇനി കുടുബാംഗങ്ങള്‍ക്ക് ഒന്നാകെ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ അതിലും ഓഫര്‍ ഉണ്ട്.
3 അംഗങ്ങള്‍ക്ക് ഒരുമിച്ചു അംഗമാകാന്‍ 1500 നു പകരം 1400 അടച്ചാല്‍ മതി.
നാല് പേര്‍ക്കാണെങ്കില്‍ 2000 രൂപക്ക് പകരം 1700 അടച്ചാല്‍ മതി.
5 അംഗ കുടുംബത്തിനുള്ള ഫീ 2000 രൂപയാണ്.
തിരുവനന്തപുരത്തിന് പുറത്തുള്ള കാന്‍സര്‍ സെന്ററുകളില്‍ ചികിത്സ വേണമെങ്കില്‍ 10000 രൂപ മെമ്പര്‍ഷിപ്പുള്ള മറ്റൊരു പദ്ധതിയും ഉണ്ട്.
ഇപ്പോള്‍ കാന്‍സര്‍ ഇല്ലാത്തവര്‍ക്ക് വേണ്ടിയാണ് ഈ പദ്ധതി. അംഗത്വം എടുത്ത് രണ്ടു വര്‍ഷം കഴിഞ്ഞതിനു ശേഷം ആയിരിക്കും ആനുകൂല്യം ലഭിക്കുക. ഫീ അടക്കാന്‍ ആര്‍ സി സി കാശ് കൌണ്ടറില്‍ വൈകുന്നേരം 3.30 വരെ സൗകര്യം ഉണ്ടായിരിക്കും.
അതല്ലെങ്കില്‍ ഡി.ഡി ആയും കാശ് അയക്കാം. അതിന്റെ വിലാസം താഴെ.
കാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫ് അക്കൗണ്ട്,
റീജ്യണല്‍ കാന്‍സര്‍ സെന്റര്‍,
തിരുവനന്തപുരം



courtesy: http://nirbhayam.com/

AD2

Tv

AD

Proudly Powered by Blogger.