ചുട്ടയിറച്ചി മദ്യത്തെക്കാൾ അപകടകരമാണെന്ന് പഠനം. ചുട്ടയിറച്ചി അമിതമായി കഴിക്കുന്നത് കാൻസർ പോലുള്ള രോഗങ്ങളുണ്ടാക്കുമെന്നാണ് വിദഗ്ധർ മുന്നറിയിപ്പു നൽകുന്നത്. അടുത്തിടെ കാനഡയിൽ നടന്ന ശാസ്ത്രസമ്മേളനത്തിലാണ് ഡോക്ടർമാർ ഇതുസംബന്ധിച്ച് മുന്നറിയിപ്പുനൽകിയത്.
തീയിൽ നേരിട്ട് ചുട്ടെടുക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നത് പുകവലിക്കുന്നതിനേക്കാളും മദ്യം ഉപയോഗിക്കുന്നതിനെക്കാളും ദോഷകരമാണെന്നാണ് അടുത്തിടെ നടത്തിയ ചിലപഠനങ്ങളിൽ വ്യക്തമായതെന്നാണ് ഡോക്ടർമാർ പറയുന്നത്. കാൻസർരോഗികളുടെ ജീവിതരീതി പരിശോധിച്ചാണ് നിഗമനത്തിൽ എത്തിയത്.
തീയിൽ നേരിട്ട് മാസംചൂടാക്കുമ്പോൾ മാംസത്തിനു ചുറ്റും കാൻസറിനു കാരണമാകുന്ന കാർസിനോജനുകൾ അടുഞ്ഞുകൂടുന്നതാണ് പ്രശ്നമാകുന്നത്.
Courtesy:keralakaumudi.com

0 comments: